'വില്ലുവണ്ടി വര്‍ണ്ണങ്ങള്‍' ചിത്രരചനാ സംഗമം ഇന്നു മുതല്‍

Friday 4 May 2018 2:56 am IST

തൃശൂര്‍: മഹാത്മാ അയ്യങ്കാളി നടത്തിയ വില്ലുവണ്ടി സമരത്തിന്റെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അയ്യങ്കാളി ട്രസ്റ്റുമായി സഹകരിച്ച് കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന വില്ലുവണ്ടി വര്‍ണ്ണങ്ങള്‍ എന്ന ചിത്രരചനാ സംഗമം ഇന്ന് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് വെങ്ങാനൂര്‍ അയ്യങ്കാളി സ്മാരക അപ്പര്‍ പ്രൈമറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്യക്ഷത വഹിക്കും. സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, നിര്‍വാഹക സമിതിയംഗം കാരയ്ക്കാമണ്ഡപം വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്‍, അഡ്വ.പി.എസ്. ഹരികുമാര്‍ എന്നിവര്‍ സംസാരിക്കും.

സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പ്രതീകാത്മകമായി അയ്യങ്കാളി നടത്തിയ വില്ലുവണ്ടി സമരത്തിന്റെ പ്രാധാന്യത്തെ മധു വേണുഗോപാല്‍, സുനില്‍ അശോകപുരം, ജി. സുനില്‍കുമാര്‍, കൃഷ്ണ ജനാര്‍ദ്ദന, ഭഗത് സിങ്, ടി.ആര്‍. സുനില്‍ലാല്‍, സുരേഷ്‌കുമാര്‍, സിത്താര, അനിത, ഡോ. ശ്രീകല എന്നിവരോടൊപ്പം 10 പ്രാദേശിക ചിത്രകാരന്മാരും ചേര്‍ന്ന് നിറക്കൂട്ടുകളില്‍ പുനര്‍ജ്ജനിപ്പിക്കും. ചിത്രരചനാ സംഗമം ഈ മാസം എട്ട് വരെ നീണ്ടു നില്‍ക്കും.  

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.