കത്വ ചിത്രം: മുഖ്യമന്ത്രിക്കെതിരെ കേസെടുത്തു

Friday 4 May 2018 3:02 am IST

തൃശൂര്‍: ജമ്മു കശ്മീരിലെ കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പരസ്യമായി പ്രചരിപ്പിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്തു. ബിജെപി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.കെ.കെ. അനീഷ്‌കുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തത്. 

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രം പിണറായി വിജയന്‍ ഫേസ് ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു. പീഡനസംഭവങ്ങളില്‍ ഇരകളുടെ ചിത്രവും പേരും പ്രസിദ്ധപ്പെടുത്തരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിനെതിരാണ് മുഖ്യമന്ത്രിയുടെ നടപടി. കത്വയിലെ പെണ്‍കുട്ടിയുടെ ചിത്രം പ്രസിദ്ധപ്പെടുത്തിയ മാധ്യമങ്ങള്‍ക്കെതിരെ ദല്‍ഹി പോലീസ് നേരത്തെ കേസെടുത്തിരുന്നു. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.