കേരളം സിപിഎമ്മുകാര്‍ക്ക് മാത്രം ജീവിക്കാനുള്ളതല്ല: കുമ്മനം

Friday 4 May 2018 3:05 am IST
സിപിഎമ്മുകാരല്ലാത്തവര്‍ നാടുവിടണമെന്നാണ് സിപിഎമ്മിന്റെ ധിക്കാരം. കശ്മീര്‍ അഭയാര്‍ത്ഥികളെപ്പോലെ നാടുവിടാന്‍ കേരളീയര്‍ തയാറല്ല. ഇവിടെ ജീവിക്കുന്നവര്‍ക്ക് ആത്മവിശ്വാസവും സുരക്ഷയും നല്‍കാനാണ് പ്രതിരോധ മാര്‍ച്ച്. സ്ത്രീകളും കുട്ടികളും കേരളത്തില്‍ ആക്രമിക്കപ്പെടുന്നു.
"ജ്യോത്സ്‌നയ്ക്കും ജീവിക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംഘടിപ്പിച്ച പ്രതിരോധയാത്രയുടെ ഉദ്ഘാടനം യാത്രാനായിക ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് പതാക കൈമാറി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കുന്നു.സമീപം ജ്യോത്സ്നയും കുടുംബവും"

കോഴിക്കോട്: കേരളത്തില്‍ സിപിഎമ്മുകാര്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയെന്ന ധാര്‍ഷ്ട്യത്തിനെതിരെയുള്ള ജനകീയ പ്രതിരോധത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

സിപിഎം അക്രമത്തില്‍ ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ട വേളംകോട് ജേ്യാത്സ്‌നയെയും കുടുംബത്തേയും ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ നയിക്കുന്ന പ്രതിരോധയാത്ര താമരശ്ശേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സിപിഎമ്മുകാരല്ലാത്തവര്‍ നാടുവിടണമെന്നാണ് സിപിഎമ്മിന്റെ ധിക്കാരം. കശ്മീര്‍ അഭയാര്‍ത്ഥികളെപ്പോലെ നാടുവിടാന്‍ കേരളീയര്‍ തയാറല്ല. ഇവിടെ ജീവിക്കുന്നവര്‍ക്ക് ആത്മവിശ്വാസവും സുരക്ഷയും നല്‍കാനാണ് പ്രതിരോധ മാര്‍ച്ച്. സ്ത്രീകളും കുട്ടികളും കേരളത്തില്‍ ആക്രമിക്കപ്പെടുന്നു.

ജ്യോത്സ്‌നയേയും കുടുംബത്തേയും ഊരുവിലക്കിയിരിക്കുന്നു. ലിഗയുടെ കൊലപാതകം തെളിയിച്ചത് ക്രമസമാധാനനില മാത്രമല്ല, കേരളത്തിന്റെ ധാര്‍മ്മിക നിലവാരവും തകര്‍ന്നു എന്നതാണ്. പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് തെളിഞ്ഞിരിക്കുന്നു. പ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് സിപിഎമ്മിന്റെ പാളയത്തിലാണ്.

സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചും സഖ്യത്തെക്കുറിച്ചും മാത്രമായിരുന്നു ചര്‍ച്ച. അതിക്രമത്തിനെതിരായ ജ്യോത്സ്‌നയുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പിക്കും. അദ്ദേഹം പറഞ്ഞു.  ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രതിരോധ യാത്ര മുപ്പത് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് വൈകിട്ട് മുതലക്കുളത്ത് സമാപിച്ചു. 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.