നെയ്മര്‍ പാരീസിലേക്ക് മടങ്ങുന്നു

Friday 4 May 2018 3:20 am IST

പാരീസ്: ആരോഗ്യം വീണ്ടെടുത്ത സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ഇന്ന് റിയോയില്‍ നിന്ന് പാരീസിലേക്ക് പറക്കുമെന്ന് ഫ്രഞ്ച്് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

ശസ്ത്രക്രിയയ്ക്ക്് ശേഷം റിയോയില്‍ വിശ്രമിക്കുന്ന നെയ്മര്‍ കഴിഞ്ഞ രണ്ടാഴ്ച ക്രച്ചസിന്റെ സഹായം കൂടാതെ നടന്നെന്ന് പത്രം വെളിപ്പെടുത്തി. മെയ് 17 ലെ അവസാന വൈദ്യ പരിശോധനയ്ക്ക് ശേഷമേ നെയ്മര്‍ കളിക്കളത്തിലിറങ്ങൂ.

റെക്കോഡ് തുകയ്ക്ക് പാരീസ് സെന്റ് ജമര്‍മയിന്‍ ടീമിലെത്തിയ നെയ്മര്‍ക്ക് ഫെബ്രുവരി 26 ന് മാഴ്‌സെലക്കെതിരായ മത്സരത്തിനിടയ്ക്കാണ് പരിക്കേറ്റത്. 

നെയ്മര്‍ തിരിച്ചെത്തുമെന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ പിഎസ്ജി ക്ലബ്ബ് ഭാരവാഹികള്‍ തയ്യാറായില്ല. നെയ്മറുടെ അഭാവത്തില്‍ പിഎസ്ജി ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനോട് തോറ്റു. എന്നാല്‍ ഫ്രഞ്ച് ലീഗിലും ലീഗ് കപ്പിലും ജേതാക്കളായി.

ലോകകപ്പില്‍ ബ്രസീലിന്റെ പ്രതീക്ഷയാണ് നെയ്മര്‍. റഷ്യയില്‍ ടീമിനെ നയിക്കാന്‍ നെയ്മറുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍ ആരാധകര്‍. ജൂണ്‍ 14 ന് റഷ്യയില്‍ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.