ജസ്റ്റിന്‍ ലാംഗര്‍ ഓസീസ് കോച്ച്

Friday 4 May 2018 3:19 am IST

സിഡ്‌നി: ജസ്റ്റിന്‍ ലാംഗറെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ഡാരന്‍ ലീമാന് പകരമാണ് ലാംഗറെ നിയമിച്ചത്. നാലു വര്‍ഷത്തേക്കാണ് നിയമനം. നിലവില്‍ പശ്ചിമ ഓസ്‌ട്രേലിയ, പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ് ടീമുകളുടെ പരിശീലകനാണ്.

ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണറായ ജസ്റ്റിന്‍ ലാംഗര്‍ നൂറ്റിയഞ്ച് ടെസ്റ്റും എട്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 7696 റണ്‍സ് നേടി. 2007 ലെ ആഷസ് പരമ്പരയുടെ അവസാനത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

ലാംഗറുടെ ആദ്യ ദൗത്യം ടീമിന്റെ ഇംഗ്ലണ്ട് പര്യടനമാണ്. ജൂണ്‍ 13 ന് തുടങ്ങുന്ന പര്യടനത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടില്‍ അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20 മത്സരവും കളിക്കും.

2021 ല്‍ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റു പരമ്പര നേടുകയാണ് തന്റെ പരമമായ ലക്ഷ്യമെന്ന് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.