മധുവിനും പി.കെ. വാര്യര്‍ക്കും ജന്മഭൂമി ലജന്‍ഡ്‌സ് ഓഫ് കേരള പുരസ്‌കാരം

Friday 4 May 2018 3:35 am IST
തങ്ങളുടെ മേഖലയില്‍ പുലര്‍ത്തുന്ന ഔന്നത്യവും കേരളത്തിനു നല്‍കിയ സംഭാവനയും കണക്കിലെടുത്താണ് ഇരുവരേയും തെരഞ്ഞെടുത്തതെന്ന് ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍ എന്നിവര്‍ അറിയിച്ചു.

തിരുവനന്തപുരം: ഈ വര്‍ഷത്തെ ജന്മഭൂമി ലജന്‍ഡ്‌സ് ഓഫ് കേരള പുരസ്‌കാരം നടന്‍ മധുവിനും ആയുര്‍വേദ പണ്ഡിതന്‍ ഡോ.പി.കെ. വാര്യര്‍ക്കും.

തങ്ങളുടെ മേഖലയില്‍ പുലര്‍ത്തുന്ന ഔന്നത്യവും കേരളത്തിനു നല്‍കിയ സംഭാവനയും കണക്കിലെടുത്താണ് ഇരുവരേയും തെരഞ്ഞെടുത്തതെന്ന് ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍ എന്നിവര്‍ അറിയിച്ചു. മെയ് 18ന് കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും. 

കഴിഞ്ഞ വര്‍ഷം മുതലാണ് ജന്മഭൂമി ലജന്‍ഡ്‌സ് പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. മെട്രോമാന്‍ ഇ. ശ്രീധരന്‍, നടന്‍ മോഹന്‍ലാല്‍ എന്നിവരാണ് കഴിഞ്ഞ വര്‍ഷം പുരസ്‌കാരത്തിന് അര്‍ഹരായത്.

ലജന്‍ഡ്‌സ് ഓഫ് കേരള സമാനതകളില്ലാത്ത പ്രതിഭകള്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.