വിദ്യാഭ്യാസ ജില്ലയില്‍ തലശ്ശേരി വിദ്യാഭ്യാസ ജില്ല മുന്നില്‍

Thursday 3 May 2018 10:56 pm IST

 

കണ്ണൂര്‍: എസ്എസ്എല്‍സി വിജയശതമാനത്തില്‍ 99.27 ശതമാനം വിജയത്തോടെ തലശ്ശേരി വിദ്യാഭ്യാസ ജില്ല ഇക്കുറിയും ഒന്നാമതെത്തി. 98.88 ശതമാനം വിജയവുമായി കണ്ണൂര്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തി. 98.84 ശതമാനം വിജയത്തോടെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയ്ക്കാണ് മൂന്നാംസ്ഥാനം. 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ 62 സ്‌കൂളുകളുടെ സ്ഥാനത്ത് ഇക്കുറി 102 വിദ്യാലയങ്ങളാണ് ഈ നേട്ടത്തിന് അര്‍ഹമായത്. 46 സര്‍ക്കാര്‍ സ്‌കൂളുകളും 27 അണ്‍ എയ്ഡഡ് സ്‌കൂളുകളും 29 എയ്ഡഡ് സ്‌കൂളുകളും ജില്ലയുടെ അഭിമാനമായി മാറി. മിക്ക വിദ്യാലയങ്ങളും വിജയശതമാനം മെച്ചപ്പെടുത്തി. തലശ്ശേരിയാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് കൊയ്ത വിദ്യാഭ്യാസ ജില്ല. 14593 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായപ്പോള്‍ 1446 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടി. തളിപ്പറമ്പില്‍ 11948 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 1262 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. 7356 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹരായ കണ്ണൂരില്‍ 612 പേര്‍ ഫുള്‍ എ പ്ലസ് നേടി.

 3320 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. ഗവ. സ്‌കൂള്‍ (1019), എയ്ഡഡ് (2076), അണ്‍ എയ്ഡഡ് (225) എന്നിങ്ങനെയാണ് വിവിധ മേഖലകള്‍ തിരിച്ചുള്ള കണക്ക്. 2211 പെണ്‍കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഗവ. സ്‌കൂള്‍ (696), എയ്ഡഡ് (1369), അണ്‍ എയ്ഡഡ് (146) എന്നിങ്ങനെ. ഫുള്‍ എ പ്ലസ് നേടിയ ആണ്‍കുട്ടികളുടെ എണ്ണം 1109. ഗവ. സ്‌കൂള്‍ (323), എയ്ഡഡ് (707), അണ്‍ എയ്ഡഡ് (79).  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.