കളരിപ്പയറ്റ് സെമിനാറും അനുമോദനവും

Thursday 3 May 2018 10:58 pm IST

 

കണ്ണൂര്‍: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 5 ന് കളരിപ്പയറ്റ് സെമിനാറും ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തവര്‍ക്കും വിജയികള്‍ക്കും അനുമോദനവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 9.30ന് കണ്ണൂര്‍ ശിക്ഷക് സദനില്‍ നടക്കുന്ന പരിപാടി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ.ജി.കിഷോര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.ശശീന്ദ്രന്‍ ഗുരുക്കള്‍ അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ അഡ്വ.പൂന്തുറ സോമന്‍ മുഖ്യപ്രഭാഷണം നടത്തും. 11ന് സെമിനാര്‍ ആരംഭിക്കും. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും കളരിപ്പയറ്റും സ്‌പോര്‍ട്‌സും 12ന് സ്‌പോര്‍ട്‌സ് ചികിത്സ-കളരി ചികിത്സ, 2ന് കളരി ചികിത്സയുടെ ഗുണവും സ്വാധീനവും സ്‌പോര്‍ട്‌സ് മെഡിസിനില്‍ എന്നീ വിഷയങ്ങളിലാണ് സെമിനാര്‍ നടക്കുന്നത്. വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനവും ആദര സദസ്സും റിട്ട. ഡിജിപി ഡോ.എം.എന്‍.കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. എ.വിജയന്‍ ഗുരുക്കള്‍ അധ്യക്ഷത വഹിക്കും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ.ജി.കിഷോര്‍ ദേശീയ താരങ്ങള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തും. ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ അഡ്വ.പൂന്തുറ സോമന്‍ സെമിനാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പി.ശശീന്ദ്രന്‍ ഗുരുക്കള്‍, വി.കെ.രവീന്ദ്രന്‍ ഗുരുക്കള്‍, എ.വിജയന്‍ ഗുരുക്കള്‍, പി.ജനാര്‍ദ്ദനന്‍ ഗുരുക്കള്‍, കെ.സുജിത്ത് ഗുരുക്കള്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.