പൊതുജലാശയങ്ങളില്‍ ചെമ്മീന്‍ വിത്ത് നിക്ഷേപം: ജില്ലാതല ഉദ്ഘാടനം ഇന്ന്

Thursday 3 May 2018 10:59 pm IST

 

കണ്ണൂര്‍: ഉള്‍നാടന്‍ പൊതുജലാശയങ്ങളില്‍ ചെമ്മീന്‍, മത്സ്യവിത്ത് നിക്ഷേപം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് ആന്തൂര്‍ നഗരസഭയിലെ വെള്ളിക്കീല്‍ ഇക്കോപാര്‍ക്കിന് സമീപം നടക്കും. ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമള ടീച്ചറുടെ അദ്ധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി. ദിവ്യ 5 ലക്ഷം കാരചെമ്മീന്‍ കുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിക്കും. നഗരസഭ വൈസ് ചെയര്‍മാന്‍ കെ. ഷാജു, സ്റ്റന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ജലമലിനീകരണം, ആവാസവ്യവസ്ഥയിലുണ്ടായിട്ടുളള മാറ്റം, കാലാവസ്ഥാ വ്യതിയാനം, അമിതമായ ചൂഷണം എന്നീ കാരണങ്ങളാല്‍ നശിച്ചുകൊണ്ടിരിക്കുന്ന ഉള്‍നാടന്‍ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിക്കുകയും അതുവഴി ഉള്‍നാടന്‍ മത്സ്യബന്ധനം ആശ്രയിച്ച് ജീവിക്കുന്ന ആളുകളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 17ന് ഇരിവേരി ചെമ്പിലോട്‌വില്ലേജുകള്‍, ചെമ്പിലോട് ഗ്രാമപഞ്ചായത്ത്ഓഫീസ്. 22ന് മക്രേരി, മാവിലായി വില്ലേജുകള്‍, പെരളശ്ശേരിഗ്രാമപഞ്ചായത്ത്ഓഫീസ്. 24ന് കുഞ്ഞിമംഗലംവില്ലേജ്, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ്. 26ന് ചെറുതാഴംവില്ലേജ്, ചെറുതാഴം ഗ്രാമപഞ്ചായത്ത്ഓഫീസ്, 29ന് പാണപ്പുഴവില്ലേജ്, വിദ്യാമിത്രം യു.പി സ്‌കൂള്‍ ഏര്യം, 4ന് അഴീക്കോട് (നോര്‍ത്ത്) അഴീക്കോട് (സൗത്ത്) വില്ലേജുകള്‍, അഴീക്കോട്ഗ്രാമപഞ്ചായത്ത് ഓഫീസ്, 8ന് ചേലോറ-വലിയൂര്‍ വില്ലേജുകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍ സോണല്‍ ഓഫീസ് ചേലോറ, 10ന് മുണ്ടേരി കാഞ്ഞിരോട് വില്ലേജുകള്‍, മുണ്ടേരി ഗ്രാമപഞ്ചായത്ത്ഓഫീസ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.