ബംഗളുരു: കര്‍ണാടക ജയനഗര്‍ നിയോജകമണ്ഡലം എംഎല്‍എയും സ്ഥാനാര്‍ത്ഥിയുമായ ബി.എന്‍.ജയകുമാര്‍(59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പട്ടാഭിരാമ നഗര്‍ മേഖലയില്‍ വീടുകയറിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നത്. ഇതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ശവസംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം നടക്കും.
ജയനഗറില്‍ നിന്നും രണ്ടു തവണ എംഎല്‍എ ആയി ജയിച്ച വിജയകുമാര്‍ ജനപ്രിയനായ എംഎല്‍എ ആണ്. സിവില്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്. 1990ലാണ് വിജയകുമാര്‍ ബിജെപിയില്‍ ചേരുന്നത്. ലാളിത്യം നിറഞ്ഞ ജീവിതവും പെരുമാറ്റവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയായി അറിയപ്പെടുന്നത്.
സ്ഥാനാര്‍ഥി മരണപ്പെട്ട സാഹചര്യത്തില്‍ ജയനഗര്‍ സീറ്റിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: