തൊഴില്‍പോയ ജീവനക്കാരെയും കേരള സര്‍ക്കാര്‍ പറ്റിച്ചു

Friday 4 May 2018 10:58 am IST
' യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഒരേപോലെയാണ് പഴയ ബാര്‍ജീവനക്കാരെ കളിപ്പിച്ചത്. മദ്യനയത്തിന്റെ പേരില്‍ ബാര്‍ പൂട്ടിയപ്പോള്‍ തൊഴിലാളികള്‍ക്ക് ക്ഷേമപ്രവര്‍ത്തനത്തിനു വേണ്ടി നാലുവര്‍ഷത്തിനിടെ 1027.13 കോടി രൂപയാണ് മദ്യ വില്‍പ്പനയിലെ സെസിലൂടെ പിരിച്ചെടുത്തത്.

കൊച്ചി: പൂട്ടിപ്പോയ ബാറുകളിയെ തൊഴിലാളികളുടെ ക്ഷേമത്തിന് പിരിച്ച 1020 കോടി രൂപ കേരള സര്‍ക്കാര്‍ 'പോക്കറ്റിലാക്കി.' യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഒരേപോലെയാണ് പഴയ ബാര്‍ജീവനക്കാരെ കളിപ്പിച്ചത്. മദ്യനയത്തിന്റെ പേരില്‍ ബാര്‍ പൂട്ടിയപ്പോള്‍ തൊഴിലാളികള്‍ക്ക് ക്ഷേമപ്രവര്‍ത്തനത്തിനു വേണ്ടി നാലുവര്‍ഷത്തിനിടെ 1027.13 കോടി രൂപയാണ് മദ്യ വില്‍പ്പനയിലെ സെസിലൂടെ പിരിച്ചെടുത്തത്. ചെലവിട്ടത് 7.65 കോടി രൂപ മാത്രം. ബാക്കി സര്‍ക്കാര്‍  മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നു.

തൊഴില്‍ രഹിതരായി കഴിയുകയും, ആത്മഹത്യ പോലും ചെയ്യുകയുമാണ് മുന്‍ ബാര്‍ ജീവനക്കാര്‍. ചെലവുചുരുക്കലെന്ന പേരില്‍ തൊഴില്‍ മേഖലയിലുള്‍പ്പെടെ സ്തംഭനം സൃഷ്ടിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് കാറും കണ്ണടയും ആഡംബരങ്ങളുമായി മന്ത്രിമാരുടെ ധൂര്‍ത്ത്. അപ്പോഴും തൊളിലാളികളുടെ പേരില്‍ പിരിച്ച കോടിക്കണക്കിനു രൂപ പോക്കറ്റിലാക്കാന്‍ മുന്നണി സര്‍ക്കാര്‍ മറന്നില്ല.

കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ നാലു വര്‍ഷം കൊണ്ട് മദ്യത്തിന് വിലയില്‍ അഞ്ചുശതമാനം സെസ് ഏര്‍പ്പെടുത്തി പിരിച്ചെടുത്തതാണ് 1,027.13 കോടി രൂപ. 8561 തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 7.65 കോടി രൂപ. ബാര്‍ ചിലത് തുറന്നിട്ടും പലര്‍ക്കും പഴയ ജോലി തിരികെ കിട്ടിയിട്ടില്ല. 

യുഡിഎഫ് ഭരണത്തില്‍ കാരുണ്യ ലോട്ടറിയുടെ പേരില്‍ നടത്തിയ തട്ടിപ്പും കൃത്രിമവും ഇവിടെയും നടന്നിട്ടുണ്ടെന്നു വേണം സംശയിക്കാന്‍. ധനമന്ത്രി ഡോ. തോമസ് ഐസക് വേണം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.