ജമ്മുവില്‍ വീണ്ടും പാക് പ്രകോപനം: ഒരാള്‍ക്ക് പരിക്ക്

Friday 4 May 2018 11:11 am IST
വ്യാഴാഴ്ച രാത്രി കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കശ്മീരിലെ കിരാന്‍ സെക്ടറിലായിരുന്നു പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയത്.

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വ്യാഴാഴ്ച രാത്രിയില്‍ യാതൊരു പ്രകോ പനവും കൂടാതെ പാക്കിസ്ഥാന്‍ സൈനിക പോസ്റ്റുകളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കാശ്മീരിലെ കിരാന്‍ സെക്ടറിലായിരുന്നു പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയത്.

പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇരു വിഭാഗവും തമ്മിലുള്ള വെടിവയ്പ് 45 മിനിറ്റ് നീണ്ടുനിന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

നിരന്തമുണ്ടാകുന്ന വെടി നിര്‍ത്തല്‍ കരാര്‍ ലംഘനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ ഡിജിഎംഒ(ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍) അനില്‍ ചൗഹാന്‍ പാക്കിസ്ഥാന്‍ ഡിജിഎംഒയുമായി കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

പാക്കിസ്ഥാന്‍ നുഴഞ്ഞുകയറി അക്രമിക്കുകയാണെന്നും അതിനെ ചെറുത്തു നില്‍ക്കാനാണ് ഇന്ത്യ വെടിവെപ്പ് നടത്തിയതെന്നും അനില്‍ ചൗഹാന്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയാണ് വെടിവെപ്പ് നടത്തിയതെന്ന നിലപാടിലായിരുന്നു പാകിസ്ഥാന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.