ട്രംപിന്റെ നഗ്ന പ്രതിമ: ലേലം പോയത് 28,000 യുഎസ് ഡോളറിന്

Friday 4 May 2018 11:28 am IST
തടിച്ച, വയര്‍ചാടിയ ട്രംപിന്റെ കൈകള്‍ കോര്‍ത്തു നില്‍ക്കുന്ന പ്രതിമ ലോക നേതാക്കളുടെ ഏറ്റവും വിവാദമായ പ്രതിമയെന്ന് പേരുകേട്ടു

ലോസ് ആഞ്ചലസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നഗ്ന പ്രതിമ ലേലത്തില്‍ പോയത് 28,000 യുഎസ് ഡോളറിന്. തടിച്ച, വയര്‍ചാടിയ ട്രംപിന്റെ കൈകള്‍ കോര്‍ത്തു നില്‍ക്കുന്ന പ്രതിമ ലോക നേതാക്കളുടെ ഏറ്റവും വിവാദമായ പ്രതിമയെന്ന് പേരുകേട്ടു. 

പേരുവെളിപ്പെടുത്താത്തയാളാണ് ലേലംകൊണ്ടത്. ജൂലിയന്‍ ഓക്ഷന്‍സ് കമ്പനിയാണ് ലേലം നടത്തിയത്.  വെസ്റ്റ്കോസ്റ്റ് അനാര്‍ക്കിസ്റ്റ് എന്ന കൂട്ടമാണ് പ്രതിമയുണ്ടാക്കിയത്. ട്രംപിന്റെ 45 ാം പ്രതിമയാണിത്. 

2016-ല്‍ ഇതുപോലെ ലോസ് ആഞ്ചലസില്‍ സ്ഥാപിച്ച പ്രതിമ ലോകശ്രദ്ധ നേടി. നാലിടത്ത് ട്രംപിന്റെ നഗ്ന പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ജനനേന്ദ്രിയം ഇല്ലാതെയാണ് പ്രതിമ. പ്രതിമയ്ക്കൊപ്പം നിന്ന് ചിത്രമെടുക്കാനും മറ്റും വന്‍ തിരക്കാണ്. പൗര സ്വാതന്ത്ര്യത്തിന് വിലക്കൊന്നുമില്ലാത്ത രാജ്യമാണ് അമേരിക്ക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.