ട്വിറ്ററിലും സ്വകാര്യ വിവരങ്ങള്‍ ചോരുന്നു; വന്‍ സുരക്ഷാ വീഴ്ച

Friday 4 May 2018 11:46 am IST
ഫേസ് ബുക്കിന് പിന്നാലെ ട്വിറ്ററിലും വന്‍ സുരക്ഷാ വീഴ്ച. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപഭോക്താക്കളോട് പാസ് വേഡുകള്‍ മാറ്റാന്‍ ട്വിറ്റര്‍ ആവശ്യപ്പെട്ടു

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ് ബുക്കിന് പിന്നാലെ ട്വിറ്ററിലും വന്‍ സുരക്ഷാ വീഴ്ച. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന്  ഉപഭോക്താക്കളോട് പാസ് വേഡുകള്‍ മാറ്റാന്‍ ട്വിറ്റര്‍ ആവശ്യപ്പെട്ടു. ട്വിറ്റര്‍ അധികൃതര്‍ തന്നെയാണ് ഔദ്യോഗിക ബ്ലോഗിലൂടെയും ട്വിറ്റിലൂടെയും സുരക്ഷാ വീഴ്ചയെക്കുറിച്ച് ചൂണ്ടിക്കാട്ടിയത്.

സുരക്ഷാ പിഴവുണ്ടായതായി ട്വിറ്റര്‍ ചീഫ് ടെക്‌നോളജി ഓഫിസര്‍ പരാഗ് അഗര്‍വാള്‍ അദ്ദേഹത്തിന്‍െ ബ്ലോഗിലൂടെ ശരിവെയ്ക്കയും സുരക്ഷാ വീഴ്ചയ്ക്ക് ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുകയും ചെയ്തു. പാസ്വേഡുകളില്‍ ചിലത് ചോര്‍ന്നെന്നു സമ്മതിച്ച ട്വിറ്റര്‍ എത്ര അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നെന്ന് വ്യക്തമാക്കിയിട്ടില്ല.

സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം വ്യക്തിവിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നത് വലിയ ആശങ്കയ്ക്കിടയാക്കിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ട്വിറ്ററിന്‍രെ സുരക്ഷാ വീഴ്ചയും കരുതല്‍ നടപടികളും. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിന്റെ ഓഹരിവിലയില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.