ദേശീയ അവാര്‍ഡ് നല്‍കുന്ന ഇദ്ദേഹത്തിന്റെ പേരെന്തുവാ? വൈറലായി അലി അക്ബറിന്റെ പോസ്റ്റ്

Friday 4 May 2018 2:01 pm IST
ദേശീയ അവാര്‍ഡ് വിവാദമാക്കിയവരെ കണക്കിനു പരിഹസിച്ച് സംവിധായകന്‍ അലി അക്ബര്‍ . തനിക്ക് ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം ഫേസ്ബുക്കില്‍ പങ്കു വച്ചു കൊണ്ടാണ് അലി അക്ബര്‍ അവാര്‍ഡ് ദാനം വിവാദമാക്കിയവര്‍ക്കെതിരെ പ്രതികരിച്ചത്

തിരുവനന്തപുരം : ദേശീയ അവാര്‍ഡ് വിവാദമാക്കിയവരെ കണക്കിനു പരിഹസിച്ച് സംവിധായകന്‍ അലി അക്ബര്‍ . തനിക്ക് ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം ഫേസ്ബുക്കില്‍ പങ്കു വച്ചു കൊണ്ടാണ് അലി അക്ബര്‍ അവാര്‍ഡ് ദാനം വിവാദമാക്കിയവര്‍ക്കെതിരെ പ്രതികരിച്ചത്.

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പതിനൊന്നെണ്ണം മാത്രമേ രാഷ്ട്രപതി നല്‍കൂവെന്നും ബാക്കിയുള്ളവ കേന്ദ്രമന്ത്രിമാര്‍ നല്‍കും എന്നുമായിരുന്നു അറിയിപ്പ് . രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രോട്ടോക്കോള്‍ പ്രകാരം ഒരു മണിക്കൂര്‍ മാത്രമേ ഭരണഘടനാപരമല്ലാത്ത ചടങ്ങുകളില്‍ രാഷ്ട്രപതി പങ്കെടുക്കുള്ളൂ എന്ന തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്.എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്ന് അവാര്‍ഡ് കിട്ടിയവരുള്‍പ്പെടെ ചിലര്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുത്തില്ല

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിന് അനുകൂലമായും പ്രതികൂലമായും നിരവധി പരാമര്‍ശങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അതിനിടയില്‍ രാഷ്ട്രപതി അവാര്‍ഡ് നല്‍കാത്ത ആദ്യ സംഭവമാണെന്നും വാദം ഉയര്‍ന്നു.ഇത് പൊളിച്ചടുക്കിക്കൊണ്ടാണ് തന്റെ അവാര്‍ഡ് ചിത്രം അലി അക്ബര്‍ ഫേസ്ബുക്കിലിട്ടത്. കന്നഡ സൂപ്പര്‍ താരമായ രാജ് കുമാറായിരുന്നു അലി അക്ബറിനു അവാര്‍ഡ് നല്‍കിയത്.

നേരത്തെ നിരവധി തവണ പ്രധാനമന്ത്രി അടക്കമുള്ളവര്‍ അവാര്‍ഡ് ദാനം നടത്തിയത് വിസ്മരിച്ചാണ് ചിലര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത് . അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ഇവര്‍ക്കായി ഒരുക്കിയിരുന്ന ഇരിപ്പിടങ്ങളും പേരും ഒഴിവാക്കിയാണ് പരിപാടി നടന്നത് . യേശുദാസ് , ജയരാജ് , എ ആര്‍ റഹ്മാന്‍ , മികച്ച നടി ശ്രീദേവിക്ക് വേണ്ടി ബോണി കപൂര്‍, മികച്ചനടന്‍ റിദ്ധി സെന്‍ തുടങ്ങിയവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് പുരസ്‌കാരം ഏറ്റു വാങ്ങിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.