കൊട്ടിയൂര്‍ പീഡനം: വിചാരണയ്ക്ക് സ്റ്റേയില്ല

Friday 4 May 2018 2:29 pm IST
വൈദികന്‍ മുഖ്യപ്രതിസ്ഥാനത്തുള്ള പ്രമാദവും വിവാദവുമായ കൊട്ടിയൂര്‍ പീഡനക്കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി: വൈദികന്‍ മുഖ്യപ്രതിസ്ഥാനത്തുള്ള പ്രമാദവും വിവാദവുമായ കൊട്ടിയൂര്‍ പീഡനക്കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യം സുപ്രീം കോടതി തള്ളി. കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ട് കന്യാസ്ത്രീകളും ആശുപത്രി അഡ്മിനിസ്ട്രേറ്ററും സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

അതേസമയം, കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫാ.തോമസ് തേരകം, സിസ്റ്റര്‍ ബെറ്റിയും നല്‍കിയ ഹര്‍ജിക്കൊപ്പം ഇവരുടെ ഹര്‍ജി പരിഗണിക്കും. മറ്റു പ്രതികളുടെ ആവാശ്യം നേരത്തെ കോടതി തള്ളിയിരുന്നു.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രധാനപ്രതിയായ ഫാ.റോബിന്‍ ജയിലിലാണ്. ഈ സംഭവം മൂടിവയ്ക്കുന്നതിന് സഹായിച്ചതിനാണ് വൈദികരും കന്യാസ്ത്രീകളും ആശുപത്രി അധികൃതരും അടക്കമുള്ളവര്‍ പ്രതികളായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.