കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കെട്ടിടത്തിന് മുകളില്‍ കയറി യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം സ്വദേശി സുരേഷ് എന്നയാളാണ് കാര്‍ഗോ കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
പിന്നീട് പോലീസും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി. പിന്നീട് ഇയാളെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: