ഓഹരി വിപണികളുടെ പ്രവര്‍ത്തന സമയം കൂട്ടുന്നു

Friday 4 May 2018 4:41 pm IST

മുംബൈ: ഓഹരി വിപണികളുടെ പ്രവര്‍ത്തന സമയം കൂട്ടാന്‍ സെബിയുടെ അനുമതി. ഇനി രാവിലെ ഒമ്പത് മണി മുതല്‍ രാത്രി 11.55 വരെ ഓഹരിവിപണികള്‍ക്ക് പ്രവര്‍ത്തിക്കാം. അവധി വ്യാപാരത്തിനാണ് കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നത്. നിലവിലെ പ്രവര്‍ത്തന സമയം രാവിലെ 9.15 മുതല്‍ വൈകിട്ട് 3.30 വരെയായിരുന്നു.

പുതുക്കിയ സമയം ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരും. സമയം കൂട്ടുന്ന കാര്യത്തില്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് തീരുമാനം എടുക്കാം. ഓഹരികളുടെ കൈമാറ്റത്തിനായുള്ള ധനകാര്യ സംവിധാനമാണ് ഓഹരി വിപണി. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഓഹരി വിപണിയുടെ ഏറ്റവും ചലനാത്മകമായ ഭാഗമാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.