കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത് ലഭിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ശ്രീജിത്തിന്റെ സഹോദരന് രഞ്ജിത്തിന്റെ പരാതിയില്‍ വരാപ്പുഴ പോലീസാണ് കേസെടുത്തത്.
ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണിക്കത്ത് ലഭിച്ചത്. പരാതി പിന്‍വലിച്ചില്ലെങ്കില്‍ രഞ്ജിത്തിനും ശ്രീജിത്തിന്റെ ഗതിയുണ്ടാകുമെന്നും, മാധ്യമങ്ങളുടെ സഹായത്തോടെ കളിക്കാന്‍ നില്ക്കേണ്ടന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ ഷാഡോ സ്ക്വാഡിന്റെ പേരിലാണ് കത്ത് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: