ജനയുഗത്തിന് ബിജെപിയുടെ വക്കീല്‍ നോട്ടീസ്

Saturday 5 May 2018 2:30 am IST

കൊല്ലം: സിപിഐ മുഖപത്രം ജനയുഗത്തിന് ബിജെപി നോട്ടീസ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വ്യാജച്ചിത്രം അച്ചടിച്ച ജനയുഗം പത്രത്തിനെതിരെ ബിജെപി നിയമനടപടി ആരംഭിച്ചെന്നു കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

പത്രവാര്‍ത്ത ബിജെപിക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അപകീര്‍ത്തികരമാണെന്ന് കാണിച്ച് ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ ജി. ഗോപകുമാറാണ് പത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. ഏഴ് ദിവസത്തിനകം ഖേദം പ്രകടിപ്പിച്ച് ഒന്നാംപേജില്‍ കുറിപ്പ് പ്രസിദ്ധീകരിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. അല്ലാത്തപക്ഷം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.