തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിലെ 19-ാമത് നവഒലിജ്യോതിര്‍ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 11ന് സാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. ഡി.കെ. മുരളി എംഎല്‍എ അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ മുല്ലക്കര രത്നാകരന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
പാളയം ഇമാം വി.പി. സുഹൈബ് മൗലവിയും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും സാന്നിധ്യം വഹിക്കുന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, അരവിന്ദ് മേനോന്, അഡ്വ. ജെ.ആര്. പത്മകുമാര്‍, അഡ്വ. എം.എ. വാഹിദ്, രാജീവ് അഞ്ചല്‍, ജനപ്രതിനിധികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. നാളെ രാവിലെ 11ന് നവഒലിജ്യോതിര്ദിനസമ്മേളനം രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് ഉദ്ഘാടനം ചെയ്യും. നടന് ജയറാം മുഖ്യാതിഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: