ബിജെപി പ്രകടന പത്രിക; കാര്‍ഷിക കടം എഴുതിത്തള്ളും, സ്ത്രീകളുടെ ക്ഷേമത്തിന് പദ്ധതി

Saturday 5 May 2018 2:50 am IST

ബെംഗളൂരു: കര്‍ഷകരുടെയും വനിതകളുടെയും ക്ഷേമത്തിന് പ്രഥമ പരിഗണന നല്‍കി ബിജെപി പ്രകടന പത്രിക. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്. യെദ്യൂരപ്പയുടെയും മുതിര്‍ന്ന നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറാണ്  പത്രിക പുറത്തിറക്കിയത്.  

ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഒരു ലക്ഷം രൂപവരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും. വിലവ്യതിയാനത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ 5000 കോടി. ജലപദ്ധതികള്‍ക്ക് 1,50,000 കോടി. കര്‍ഷകര്‍ക്ക് 20ലക്ഷം രൂപവരെ സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ. ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് 10000 മുതല്‍ 20 ലക്ഷം വരെ ധനസഹായം,

വനിതകളുടെ ക്ഷേമത്തിനായി 10000 കോടിയുടെ സ്ത്രീ ഉന്നതി ഫണ്ട്. വനിതകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ വനിതാ ഓഫീസറുടെ നേതൃത്തില്‍ പ്രത്യേക സംഘം. ബിപിഎല്‍ കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് 25000രൂപയും മൂന്ന് ഗ്രാം സ്വര്‍ണവും. ക്ഷീരമേഖലയില്‍ വനിതാ പലിശീലനത്തിനായി 100കോടി.2012ലെ ഗോവധ നിരോധന നിയമം നടപ്പാക്കും. 

എയിംസ് മാതൃകയില്‍ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, എല്ലാ ഹെല്‍ത്ത് സെന്ററുകളിലുംമ ജന്‍ഔഷധി ശാലകള്‍. ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ അഞ്ച് ലക്ഷം വരെ പലിശ രഹിത വായ്പ. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്. സ്‌പോര്‍ട്ട്‌സ് നിലവാരം ഉയര്‍ത്താന്‍ 100കോടി. 

പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് 1000കോടി. എസ്ടി സ്റ്റുഡന്‍സ് സ്‌കോളര്‍ഷിപ്പ് വര്‍ധിപ്പിക്കാന്‍ 1500 കോടി രൂപ. ഒബിസി, എസ്‌സി, എസ്റ്റി വിഭാഗങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ പ്രത്യേക ഫണ്ട്, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അന്നദസാഹ പദ്ധതി, 

പഞ്ചായത്തുകളില്‍ പുതിയ മൊബൈല്‍ എടിഎമ്മുകള്‍, എല്ലാ വീടുകളിലും വെള്ളം, വൈദ്യുതി, ശൗചാലയം. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍. പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കാന്‍ പ്രത്യേക മന്ത്രാലയം, ജില്ലകളെ ബന്ധിപ്പിച്ച് ആറുവരി പാത തുടങ്ങി കര്‍ണാടകയുടെ സമഗ്ര വികസനം പ്രകടന പത്രിക ഉറപ്പു തരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.