മാല വേണമെന്ന് വിദ്യാര്‍ത്ഥി, നല്‍കി മോദിയും

Saturday 5 May 2018 2:59 am IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച സ്വര്‍ണം പൂശിയ മാല ആവശ്യപ്പെട്ട് ഐഐടി വിദ്യാര്‍ത്ഥി. ഒരുമടിയും കൂടാതെ മാല നല്‍കി പ്രധാനമന്ത്രിയും. ധന്‍ബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ്) വിദ്യാര്‍ത്ഥിയായ രബേഷ് കുമാറാണ് ഒരു മടിയും കൂടാതെ മോദിയോട് അദ്ദേഹം ധരിച്ചിരുന്ന മാല തരാമോ എന്നാവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയായിരുന്നു അഭ്യര്‍ത്ഥന.

പഞ്ചായത്തീ രാജ് ദിവസത്തില്‍ മധ്യപ്രദേശില്‍ വച്ച് താങ്കള്‍ നടത്തിയ പ്രസംഗം ഞാന്‍ കേട്ടിരുന്നു. മികച്ച പ്രസംഗമായിരുന്നു. പ്രസംഗിക്കുമ്പോള്‍ ധരിച്ചിരുന്ന മാല എന്റെ കണ്ണിലുടക്കി. എനിക്ക് ആ മാല തരാമോ? എന്നാണ് രബേഷ് കുമാര്‍ ട്വീറ്റ് ചെയ്തത്. 

വളരെ തൊട്ടടുത്ത ദിവസം തന്നെ രബേഷിനെ ഞെട്ടിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ കുറിപ്പും മാലയും തപാലിലെത്തി. പഞ്ചായത്തീരാജ് ദിവസില്‍ ഞാന്‍ ധരിച്ചിരുന്ന മാല ഇഷ്ടമായെന്നും, താങ്കള്‍ അതാഗ്രഹിക്കുന്നെന്ന മെസേജും എനിക്കു ലഭിച്ചു. തപാലിനൊപ്പം മാലയും അയയ്ക്കുന്നു എന്നായിരുന്നു കുറിപ്പ്. 

പ്രധാനമന്ത്രി തനിക്കയച്ച കത്തും മാലയും സ്‌കാന്‍ ചെയ്ത് രബേഷ്‌കുമാര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മാല നല്‍കിയതിന് പ്രധാനമന്ത്രിയോട് നന്ദിയറിയിച്ചും രബേഷ് കുമാര്‍ പോസ്റ്റിട്ടിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.