ഗര്‍ഭപാത്രത്തില്‍ നിന്ന് 60 കിലോയുള്ള മുഴ നീക്കി

Saturday 5 May 2018 3:00 am IST

ഡാന്‍ബറി: അമേരിക്കയില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍  132 പൗണ്ട് ( 60 കിലോ) തൂക്കമുള്ള മുഴ നീക്കി. അണ്ഡാശയത്തില്‍ മുഴ ബാധിച്ച കണക്ടിക്കട്ട് സ്വദേശിനിയായ 38കാരിയായ അധ്യാപികയില്‍ നിന്നുമാണ് ഡോക്ടര്‍മാര്‍ ട്യൂമര്‍ നീക്കം ചെയ്തത്.

ഫെബ്രുവരി 14ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി സുഖം പ്രാപിച്ച്  ജോലിയില്‍ പ്രവേശിച്ചു. ഡാന്‍ബറി ഹോസ്പിറ്റലിലെ പന്ത്രണ്ട് സര്‍ജന്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണ് യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്. വെസ്റ്റേണ്‍ കണക്ടിക്കട്ട് ഹെല്‍ത്ത് നെറ്റ്വര്‍ക്കിലെ ഗൈനക്കോളജി ഓങ്കോളൊജിസ്റ്റ് ഡോ. വാഗന്‍ അന്‍ഡിക്യന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

ട്യൂമര്‍ ബാധിച്ച ഇടത് ഓവറി, ഇടത് ഭാഗത്തെ അണ്ഡവാഹിനി കുഴല്‍ തുടങ്ങിയവ നീക്കം ചെയ്തു. ലോകത്ത് ഇതുവരെ നീക്കം ചെയ്ത ഏറ്റവും വലിയ 10-20 ട്യൂമറുകളില്‍ ഒന്നാണിതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.