ഗ്രാമ സ്വരാജ് അഭിയാന്‍ : വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആര്‍എസ്എസ്

Saturday 5 May 2018 3:10 am IST

നാഗ്പൂര്‍ : ബിജെപിയുടെ ഗ്രാമസ്വരാജ് അഭിയാനുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണയുളവാക്കുന്നതുമാണെന്നും ആര്‍എസ്എസ്.

ദില്ലിയില്‍ സര്‍സംഘചാലക് പങ്കെടുത്തു എന്നു പറയുന്ന ഒരു യോഗവും അടുത്തിടെ നടന്നില്ല. സാമൂഹിക സമത്വം സംബന്ധിച്ച് ആര്‍എസ്എസിന്റെ നിലപാട് സുവ്യക്തമാണ്. ജാതി വേര്‍തിരിവുകളില്ലാതെ സ്‌നേഹത്തോടും സാഹോദര്യത്തോടെയും ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ഉന്നതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അഖിലഭാരതീയ പ്രചാര്‍പ്രമുഖ് അരുണ്‍കുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.