തിരുവനന്തപുരം: പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ലഭിക്കുന്ന അപേക്ഷകള്‍ കൃത്യമായ പരിശോധനകള്‍ക്കുശേഷം സമയബന്ധിതമായി തീര്‍പ്പാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി.
ചില ജില്ലകളില്‍ പ്രൈവറ്റ് സെക്യൂരിറ്റി സേവനദാതാക്കള്‍ ഉള്‍പ്പെടെ പിസിസിക്കായി നല്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് അനാവശ്യമായ കാലതാമസം നേരിടുന്നുണ്ടെന്ന പരാതികളെത്തുടര്‍ന്നാണ് ഇത്തരം ഒരു നിര്‍ദ്ദേശം. പ്രൈവറ്റ് സെക്യൂരിറ്റി സേവനദാതാക്കള്‍ ഉള്‍പ്പെടെ പല വിഭാഗക്കാര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായതിനാല്‍ കാലതാമസം വരുത്താതെ അപേക്ഷകള്‍ തീര്‍പ്പാക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: