നീറ്റ് പരീക്ഷ: പ്രധാന കേന്ദ്രങ്ങളില്‍ സഹായ കേന്ദ്രങ്ങള്‍

Saturday 5 May 2018 3:13 am IST

തിരുവനന്തപുരം: നാളെ നടക്കുന്ന നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് സംസ്ഥാനത്തെ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാര്‍ക്കും പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇതര ജില്ലകളില്‍ പോയി പരീക്ഷ എഴുതേണ്ട സാഹചര്യമുണ്ട്. മാത്രമല്ല, അയല്‍ സംസ്ഥാനത്തുനിന്നും ധാരാളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതാന്‍ കേരളത്തിലെത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് സുഗമമായ യാത്രാസൗകര്യവും ആവശ്യമുളളവര്‍ക്ക് താമസസൗകര്യവും മറ്റ് സഹായവും ലഭ്യമാക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.