സൗദിഅറേബ്യയില്‍ റോമിംഗ് സൗകര്യവുമായി ബിഎസ്എന്‍എല്‍

Saturday 5 May 2018 3:17 am IST

തിരുവനന്തപുരം: കേരളത്തിലെ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്ക് സൗദിഅറേബ്യയിലും മ്യാന്‍മറിലും  ഇന്റര്‍നാഷണല്‍ റോമിംഗ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിഎസ്എന്‍എല്‍ കേരളസര്‍ക്കിള്‍ചീഫ് ജനറല്‍ മാനേജര്‍ ഡോ. പ.ിടി. മാത്യു ഉദ്ഘാടനം നിര്‍വ്വഹിച്ചു. സേവനം  മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും.

കേരളത്തില്‍ പുതിയതായി 24 ലക്ഷം മൊബൈല്‍ കണക്ഷനുകളും, 1.8 ലക്ഷം ലാന്‍ഡ് ലൈനുകളും, 2 ലക്ഷം ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 30,000 പുതിയ ഫൈബര്‍ ടുഹോം കണക്ഷനുകളും നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന ഡോ. പി.ടി. മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം 18 ലക്ഷം പുതിയ മൊബൈല്‍ കണക്ഷനുകളാണ് നല്‍കിയത്. മൊബൈല്‍ നമ്പര്‍ നിലനിര്‍ത്തി പ്രതിവര്‍ഷം ഇരുപതിനായിരത്തോളം പേര്‍ മറ്റ്‌ടെലികോം കമ്പനികളുടെ കണക്ഷന്‍ ഒഴിവാക്കി ബിഎസ്എന്‍എല്ലിനെ തിരഞ്ഞെടുക്കുമ്പോള്‍, പതിനായിരത്തോളം പേര്‍ മാത്രമാണ് ബിഎസ്എന്‍എല്ലില്‍ നിന്ന് മറ്റ് സേവന ദാതാക്കളിലേയ്ക്ക് പോകുന്നത്. നിലവില്‍ കേരളത്തില്‍ ഒരുകോടി അഞ്ച് ലക്ഷം മൊബൈല്‍ കണക്ഷനുകളുമായി ബിഎസ്എന്‍എല്‍ രണ്ടാംസ്ഥാനത്താണ്.  

 ഇടുക്കിയിലെ അഞ്ച് ഇടങ്ങളില്‍ നടപ്പാക്കിയ 4ജി സേവനം പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. വര്‍ദ്ധിച്ചുവരുന്ന ഡാറ്റാ ട്രാഫിക് കൈകാര്യം ചെയ്യാന്‍ എറണാകുളത്ത് പുതിയ അന്താരാഷ്ട്ര ഗേറ്റ്‌വേ റൗട്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ നെറ്റ്‌വര്‍ക്കുകളിലേയ്ക്കും പരിധിയില്ലാത്ത കോളുകളും, ഡാറ്റയും ലഭ്യമാകുന്ന മൂന്ന് മൊബൈല്‍ കണക്ഷനോട് കൂടിയ പുതിയ കുടുംബ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ കേവലം 1199 രൂപക്ക് ലഭ്യമാക്കിയതായും ചീഫ് ജനറല്‍ മാനേജര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.