സിപിഐ-സിപിഎം പോര്; വയനാട്ടിലെ ടൂറിസം മേഖല തകരുന്നു

Saturday 5 May 2018 3:25 am IST

കല്‍പ്പറ്റ: സിപിഐ-സിപിഎം തര്‍ക്കത്തെ തുടര്‍ന്ന് വയനാട്ടിലെ ടൂറിസം മേഖല തകരുന്നു. പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ കുറുവാദ്വീപിലേക്ക് ശാസ്ത്രീയ പഠനമില്ലാതെ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയാണ് വയനാടിനെ പ്രതികൂലമായി ബാധിക്കുന്നത്. 

സിപിഎം-സിപിഐ തര്‍ക്കമാണ് കുറുവ ദ്വീപിലേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം വരാനുള്ള കാരണം. സാധാരണക്കാരായ നിരവധി സഞ്ചാരികള്‍ക്ക് ഇത് വളരെയേറെ നിരാശയുണ്ടാക്കിയിട്ടുണ്ട്. അനാവശ്യ നിയന്ത്രണം മൂലം ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ കുറുവാദ്വീപ് ഒഴിവാക്കിയാണ് ഇപ്പോള്‍ ജില്ലയില്‍ നിന്നും മടങ്ങുന്നത്. ഇതുമൂലം കുടുംബശ്രീ ഭക്ഷണയൂണിറ്റുകളും, ടാക്‌സികളും പ്രതിസന്ധിയിലാണ്. 

വന്യമ്യഗ ശല്ല്യവും വിളനാശവും കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന കുറുവയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ഏക ആശ്രമായിരുന്നു വിനോദ സഞ്ചാരികളുടെ എത്തിച്ചേരല്‍. ഇതിനിടെ കുറുവ ദ്വീപിലേക്ക് വിനോദ സഞ്ചാരികളെ കയറ്റുന്നതില്‍ വനംവകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ സമരം നടത്തുമെന്ന പ്രസ്താവനയുമായി സിപിഎം രംഗത്തുവന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.