പത്മനാഭസ്വാമി ക്ഷേത്രം: കേസില്‍ വി.എസ് കക്ഷി ചേരും

Friday 9 November 2012 12:44 pm IST

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസില്‍ കക്ഷിചേരാന്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ തീരുമാനിച്ചു. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് അമിക്കസ് ക്യൂറിക്കെനും അമിക്കസ് ക്യൂറിയുടെ നീതിബോധത്തെ സംശയിക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഒരു വിഭാഗത്തിന്റെ മാത്രം വക്കീലായി അമിക്കസ് ക്യൂറി മാറിയതായും വി.എസ് പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ അമിക്കസ് ക്യൂറിക്കെതിരെ കഴിഞ്ഞ ദിവസം പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ക്ഷേത്ര ഭരണം രാജകുടുംബത്തെ ഏല്‍പ്പിക്കാന്‍ അമിക്കസ് ക്യൂറി ശ്രമിക്കുന്നതായും പിണറായി പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് പൊതുജനങ്ങളുടേതാണ്. ഇത് വിനിയോഗിക്കാന്‍ ദേവസ്വം ബോര്‍ഡിന് സമാനമായ ഒരു സംവിധാനം വേണമെന്നും പിണറായി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.