വോട്ടെടുപ്പ് തീർന്നാൽ വയൽക്കിളികൾ ദേശാടനക്കിളികൾ

Saturday 5 May 2018 2:50 am IST

തിരുവനന്തപുരം: കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിനെ വെള്ളം കുടിപ്പിച്ചിരിക്കുന്നു. പാര്‍ട്ടിയെ വെല്ലുവിളിച്ചു എന്നാണ് അവരുടെമേലുള്ള കുറ്റം. എന്നുപറഞ്ഞാല്‍ പിണറായിയുടെ ഭാഷയില്‍ 'കുലം കുത്തികള്‍'. അവരെ പാഠം പഠിപ്പിക്കാന്‍ പാര്‍ട്ടിക്ക് അറിയാഞ്ഞിട്ടല്ല. എന്തു ചെയ്യാം! ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വന്നുപോയി.

കീഴാറ്റൂരില്‍ കടുംകൈ ചെയ്താല്‍ ചെങ്ങന്നൂരില്‍ പ്രതികരണം ഉണ്ടാകുമെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. ഉപതെരഞ്ഞെടുപ്പ് തീരട്ടെ കാണിച്ചുതരാം എന്ന നിലപാടിലാണ് സിപിഎം. വോട്ടെടുപ്പ് തീര്‍ന്നാല്‍ പാര്‍ട്ടി തനിനിറം കാട്ടും. വയല്‍ക്കിളികള്‍ ദേശാടനപ്പക്ഷികളാകേണ്ടിവരും. കൊടിനാട്ടാനും സമരമിരിക്കാനും മണ്ണെണ്ണ പാത്രവുമായി വയലിലെത്തുന്നവര്‍ക്ക് പാര്‍ട്ടി തീപ്പെട്ടിയുമായി രംഗത്തിറങ്ങും. കോണ്‍ഗ്രസ് അതിന് കാഴ്ചക്കാരുമാകും.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ നമ്മളൊന്ന് നമുക്കൊന്ന് എന്ന രീതിയിലാണ് കോണ്‍ഗ്രസും സിപിഎമ്മും. മറ്റ് ഘടകകക്ഷികള്‍ക്ക് അത് അംഗീകരിക്കാനേ നിര്‍വാഹമുള്ളൂ. ചെങ്ങന്നൂരിലും മറിച്ചൊരു തീരുമാനമില്ല. കേരളത്തില്‍ ബിജെപി ജയിച്ചുകൂടാ. സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും തീരുമാനമതാണ്. സ്വയം തോറ്റും ബിജെപിയെ തോല്‍പിക്കാന്‍ മുന്നണികള്‍ രണ്ടും നിശ്ചയിച്ചു കഴിഞ്ഞു. ചെങ്ങന്നൂരിന്റെ മനസ് ഇത് സമ്മതിക്കില്ല. വോട്ടെടുപ്പില്‍ അത് പ്രകടിപ്പിച്ച് ശ്രീധരന്‍ പിള്ളയെ ജയിപ്പിക്കാന്‍ അവര്‍ ഒരുങ്ങിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.