വിദേശ വനിതയുടെ കൊലപാതകം; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും

Saturday 5 May 2018 8:03 am IST

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തിലെ പ്രതികളായ ഉമേഷിനെയും ഉദയനെയും ഇന്ന് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും. കനത്ത സുരക്ഷയിലായിരികും തെളിവെടുപ്പ് നടക്കുക. വിശദമായ തെ‍ളിവെടുപ്പിനും ചോദ്യംചെയ്യലിനുമായാണ്, പ്രതികളെ അന്വേഷണസംഘം, 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ എടുത്തിയിരിക്കുന്നത്.

ലിഗ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ കോ‍‍വളത്തെ റിസോര്‍ട്ടിലാണ് പ്രതികളെ ആദ്യം തെളിവെടുക്കാന്‍ കൊണ്ടുവരിക. അതിനുശേഷം പനത്തുറയിലെ ക്ഷേത്രപരിസരത്തും കല്യാണ മണ്ഡപത്തിലും ഫൈബര്‍ബോട്ടിലും പോലീസ് തെളിവെടുക്കും. .കേസിലെ നിര്‍ണ്ണായക തെളിവുകളായ വിദേശവനിതയുടെ ചെരുപ്പും വസ്ത്രവും ഉള്‍പ്പെടെയുള്ളവ പ്രതികള്‍ പോലീസിന് കാട്ടിക്കൊടുക്കും. 

ബലാല്‍സംഗത്തിന് ഇരയായ സ്ഥലം,എങ്ങനെയാണ് ഇവരെ കൊലപ്പെടുത്തിയത്,കൃത്യം നടത്തിയ ശേഷം ഉമേഷും ഉദയനും രക്ഷപ്പെട്ട വഴി,മൃതദേഹം കെട്ടിതൂക്കിയതെങ്ങനെ തുടങ്ങിയ വിവരങ്ങള്‍ പോലീസ് ചോദിച്ചറിയും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.