ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ തീവ്രവാദിയുടെ വെടിയേറ്റ് ഒരാള്‍ മരിച്ചു. സോപോര സ്വദേശി മുഹമ്മദ് അഷറഫ് ആണ് മരിച്ചത്. ഇയാളുടെ ഭാര്യക്ക് വെടിവയ്പിൽ ഗുരുതര പരിക്കേറ്റു. ബാരാമുള്ളയിലെ സോപോരയില്‍ വെള്ളിയാഴ്ച രാത്രി 9.30 ന് ആയിരുന്നു സംഭവം.
അഷറഫിന്റെ വീടിനുള്ളില്‍ അതിക്രമിച്ചുകയറിയ അജ്ഞാതനായ അക്രമി ദമ്പതികൾക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ അഷറഫിനെയും ഭാര്യയേയും സോപോരയിലെ ആശുപത്രയില്‍ എത്തിച്ചെങ്കിലും അഷറഫിനെ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ ബാരാമുള്ളയില്‍ നാലു പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഏപ്രില്‍ 30 ന് പഴയ ബാരാമുള്ള ടൗണില്‍ അജ്ഞാതന്റെ ആക്രമണത്തില്‍ മൂന്നു യുവാക്കളാണ് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: