ഉ​ഗാ​ണ്ട​ന്‍ യു​വ​തി​യെ പീഡിപ്പിച്ച സു​ഡാ​നീസ് വി​ദ്യാ​ര്‍​ത്ഥികൾ അറസ്റ്റിൽ

Saturday 5 May 2018 8:25 am IST

ഹൈ​ദ​രാ​ബാ​ദ്: ഉ​ഗാ​ണ്ട​ന്‍ യു​വ​തി​യെ പീഡിപ്പിച്ച സു​ഡാ​നീസ് വി​ദ്യാ​ര്‍​ത്ഥികളെ പോലീസ് അ​റ​സ്റ്റ് ചെയ്തു. ഹൈ​ദ​രാ​ബാ​ദ് സി​റ്റി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​മെ​ര്‍ ഹ​സ​ന്‍ (26), മു​ഹ​മ്മ​ദ് ഫ​ഗീ​ര്‍ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

പൂ​ന​യി​ല്‍ താ​മ​സ​ക്കാ​രി​യാ​യ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രിയെയാണ് ഇവർ പീഡിപ്പിച്ചത്. ഹോ​ളി മേ​രി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ ഫാ​ര്‍​മ​സി വി​ദ്യാ​ര്‍​ഥി​യാ​ണ് ഹ​സ​ന്‍. സെ​ന്‍റ് മേ​രി​സ് കോ​ള​ജി​ലെ ബി​ടെ​ക് വി​ദ്യാ​ര്‍​ഥി​യാ​ണ് ഫ​ഗീ​ര്‍.  പ്ര​തി​ക​ളി​ല്‍ ഒ​രാ​ളു​മാ​യി പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. 

മൂ​ന്നു ദി​വ​സം മു​മ്പ് സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ന്‍ ഇ​വി​ടെ​യെ​ത്തിയ പെൺകുട്ടിയെ കാമുകൻ ഫ്ലാറ്റിലേക്ക് സ്വീകരിക്കുകയായിരുന്നു. തുടർന്ന് പെ​ണ്‍​കു​ട്ടി​ക്ക് മ​ദ്യം ന​ല്‍​കി​യ ശേ​ഷം ഇ​രു​വ​രും മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. പിന്നീട് പെ​ണ്‍​കു​ട്ടി ഫ്ലാ​റ്റി​ല്‍​നി​ന്നും ര​ക്ഷ​പെ​ട്ട് പു​റ​ത്തി​റ​ങ്ങി പോ​ലീ​സി​ല്‍ വി​വ​രം അ​റി​യിക്കുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.