ചരിത്രം കുറിച്ച് റെയിൽവെ; അപകടങ്ങൾ കുറഞ്ഞു

Saturday 5 May 2018 4:00 am IST

ന്യൂദല്‍ഹി:  ലോകത്തേറ്റവും വലിയ റെയില്‍വേകളില്‍ ഒന്നായ ഇന്ത്യന്‍ റെയില്‍വേ ദുഷ്‌പ്പേര് അകറ്റിത്തുടങ്ങി. നിരന്തരമുണ്ടാകുന്ന അപകടങ്ങളാണ് ലോകത്തെ അഞ്ചാമത്തെ റെയില്‍വേക്ക് പേര് ദോഷം വരുത്തിയിരുന്നത്.നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന ശേഷം കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് അപകടങ്ങള്‍ വന്‍തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞു. 2014-15ല്‍ 135 അപകടങ്ങളാണ് ഉണ്ടായത്. 2015- 16ല്‍ ഇത് 107 ആയിക്കുറച്ചു. 2016-17ല്‍ ഇത് 104 ആയി. 2017-18ല്‍ ഇത് 73 ആയിക്കുറച്ചു. 35 വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് അപകടങ്ങള്‍ ഇത്രയേറെ കുറയുന്നത്.

ഇതിനു കാരണം റെയില്‍വേ ഏറ്റെടുത്ത വന്‍ സുരക്ഷാ നടപടികളാണ്. അറ്റകുറ്റപ്പണികളും പാളങ്ങളുടെ നവീകരണവും ആധുനിക വല്‍ക്കരണവും വന്‍തോതിലാണ് നടന്നുവരുന്നത്.  2017ല്‍ മാത്രം 4405 കിലോമീറ്റര്‍ പാതയാണ് നവീകരിച്ചത്. റെയില്‍വേയുടെ ചരിത്രത്തില്‍ ഇതാദ്യമാണ്. അറ്റകുറ്റപ്പണികളും നവീകരണങ്ങളും തുടരുന്നതിനാല്‍ ട്രെയിനുകള്‍ വൈകുന്നത് ഒരു പ്രശ്‌നമായിട്ടുണ്ട്.  അവ പൂര്‍ത്തിയാകുന്നതോടെ ഈ പ്രശ്‌നവും പരിഹരിക്കും. മൂന്നു വര്‍ഷത്തിനിടെ ഈ വര്‍ഷം ട്രെയിനുകളുടെയെല്ലാം താളം തെറ്റിയിട്ടുണ്ട്.  2017-18ല്‍ 30 ശതമാനം ട്രെയിനുകളും ഏറെ വൈകി. 

2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ചുവരെ മെയില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍  സമയക്രമം പാലിക്കുന്നത് 71.39 ശതമാനമായിരുന്നു. മുന്‍വര്‍ഷം ഇത് 76.69 ശതമാനമായിരുന്നു.  2015-16ല്‍ മുഴുവന്‍ ട്രെയിനുകളും സമയം പാലിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.