ബംഗളൂരു: കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാല് റാലികളെ അഭിസംബോധന ചെയ്യും. തുംകൂര്‍, ഗഡഗ്, ഷിമോഗ, മംഗളൂരു എന്നിവിടങ്ങളിലാണ് മോദി റാലികളെ അഭിസംബോധന ചെയ്യുന്നത്.കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പയും മോദിക്കൊപ്പം റാലികളെ അഭിസംബോധന ചെയ്യും.
മോദിക്കു പുറമേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരും ഇന്ന് കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു നേതൃത്വം നല്‍കും. അമിത് ഷാ ഇന്ന് മൈസൂരില്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കും.
രാജ്നാഥ് സിംഗ് കല്‍ബുര്‍ഗിയില്‍ നാല് റാലികളെ അഭിസംബോധന ചെയ്യും. മേയ് 12നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്. 219 വനിതകള്‍ ഉള്‍പ്പെടെ 2,655 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. മേയ് 15നാണ് ഫലപ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: