റാഞ്ചി: പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 14 പേരെ ഝാര്‍ഖണ്ഡ് പോലീസ് അറസ്റ്റുചെയ്തു. ഛാത്ര ജില്ലയിലാണ് 16 വയസുകാരി കൊല്ലപ്പെട്ടത്. ആറു പ്രതികളെക്കൂടി കേസില്‍ പിടിക്കാനുണ്ട്.
വ്യാഴാഴ്ച ബന്ധുവീട്ടിലേക്ക് പോയ കുട്ടിയെ കാണാതായി. പിറ്റേന്ന് കണ്ടുകിട്ടി. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ രക്ഷിതാക്കള്‍ രാജകെണ്ടുവ പഞ്ചായത്തിലെ കേസുതീര്പ്പു സമിതിയില്‍ വിഷയം ചര്‍ച്ചചെയ്ത് പീഡിപ്പിച്ചവര്‍ക്ക് അരലക്ഷം രൂപ പിഴയിട്ടു.
പഞ്ചായത്ത് യോഗം നടക്കുന്നതിനിടെ, പ്രതികള്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ആക്രമിക്കുകയും കുട്ടിയെ തീകൊളുത്തികൊല്ലുകയുമായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് പീതാംബര്‍ സിങ് ഖേര്‍വാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: