പൊടിക്കാറ്റും പേമാരിയും: പരിക്കേറ്റവരെ യോഗി സന്ദര്‍ശിച്ചു

Saturday 5 May 2018 2:24 pm IST

ആഗ്ര: കനത്ത പൊടിക്കാറ്റ് കൂടുതല്‍ നാശം വിതച്ച ആഗ്രയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശനം നടത്തി. ആഗ്രയിലെ ആശുപത്രിയിലെത്തിയ യോഗി ദുരിതബാധിതരെ നേരില്‍ കണ്ടു. പരിക്കേറ്റവര്‍ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ യോഗി നിര്‍ദേശം നല്‍കി. 

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ റദ്ദാക്കിയാണ് യോഗി ആഗ്രയില്‍ എത്തിയത്.75 പേരാണ് പൊടിക്കാറ്റും പേമാരിയെയും തുടര്‍ന്നു യുപിയില്‍ കൊല്ലപ്പെട്ടത്. 91 പേര്‍ക്ക് പരിക്കേറ്റു. 40 പേരാണ് ആഗ്രയില്‍ മരിച്ചത്. പ്രകൃതിക്ഷോഭത്തില്‍ അഞ്ചു സംസ്ഥാനങ്ങളിലായി 124 ജീവനുകളാണ് നഷ്ടപ്പെട്ടത്. മൂന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു.

കര്‍ണാടകയില്‍ ഇന്ന് വരെയാണ് യോഗിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ നിശ്ചയിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.