കത്വ പെൺകുട്ടി തനിക്ക് കൊച്ചുമകളെപ്പോലെന്ന് മുഖ്യപ്രതി

Saturday 5 May 2018 3:02 pm IST

ന്യൂദല്‍ഹി: കത്വയില്‍ ക്രൂര ബലാല്‍സംഘത്തിന് ഇരയായ പെണ്‍കുട്ടി തനിക്ക് കൊച്ചുമകളെപ്പോലെയെന്ന് മുഖ്യപ്രതിയായ സഞ്ജിറാം സുപ്രിംകോടതിയില്‍. താന്‍ നിരപരാധിയാണ്. യഥാര്‍ത്ഥ പ്രതിയെ പിടികൂടാനായി കേസ് സിബിഐക്ക് കൈമാറണമെന്നും സഞ്ജിറാം പറഞ്ഞു. ഇരയ്ക്ക് നല്‍കുന്ന അതേപരിഗണന തങ്ങള്‍ക്കും നല്‍കണമെന്നാണ് പ്രതീക്ഷയെന്നും ഇയാള്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

എട്ട് പ്രതികളുടെ വിചാരണ ചണ്ഡീഗഢിലേക്കു മാറ്റാനാവശ്യപ്പെട്ടുള്ള ഹർജിയേയും സഞ്ജിറാം എതിര്‍ത്തു. 221 സാക്ഷികളാണ് കേസിലുള്ളത്.  265 കിലോമീറ്റര്‍ അകലെയുള്ള ചണ്ഡീഗഢിലേക്ക് അവരെ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.