വരാപ്പുഴ സംഘര്‍ഷം: യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങി

Saturday 5 May 2018 4:57 pm IST

കൊച്ചി : വരാപ്പുഴ സംഘര്‍ഷത്തിലെ യഥാര്‍ഥപ്രതികള്‍ കോടതിയില്‍ കീഴടങ്ങി. മൂന്നുപേരാണ് കീഴടങ്ങിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. പോലീസിന്റെ കണ്ണുവെട്ടിച്ചാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. പോലീസിന്റെ ചവിട്ടേറ്റ് മരിച്ച ശ്രീജിത്തല്ല യഥാര്‍ത്ഥ പ്രതിയെന്ന്‍ ഇവര്‍ വെളിപ്പെടുത്തി. 

ഇന്ന് കീഴടങ്ങിയവര്‍ ചേര്‍ന്ന് നടത്തിയ വീടാക്രമണത്തിന് പിന്നാലെയാണ് വരാപ്പുഴയില്‍ ഗൃഹനാഥന്‍ വാസുദേവന്‍ ജീവനൊടുക്കിയത്.  ഇതേ വീടാക്രമണക്കേസില്‍ പ്രതിയെന്നാരോപിച്ചാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. പോലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ശ്രീജിത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.