റെഡ്‌ക്രോസ് അവാര്‍ഡ് അശ്വതി ജ്വാലക്ക്

Saturday 5 May 2018 5:45 pm IST
തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണവും സംരക്ഷണവും ഒരുക്കുന്നതില്‍ അശ്വതി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്

കൊച്ചി: ഈ വര്‍ഷത്തെ റെഡ്‌ക്രോസ് അവാര്‍ഡ് ജ്വാല ഫൗണ്ടേഷന്‍ സ്ഥാപക അശ്വതി ജ്വാലയ്ക്ക്. തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണവും സംരക്ഷണവും ഒരുക്കുന്നതില്‍ അശ്വതി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. റെഡ്‌ക്രോസ് ദിനമായ മെയ് 8 ന് അവാര്‍ഡ് സമ്മാനിക്കും. 

ഏറ്റവും നല്ല പ്രവര്‍ത്തനം നടത്തുന്ന റെഡ്‌ക്രോസ് ജില്ലാ ബ്രാഞ്ചിനുള്ള പുരസ്‌കാരം വയനാട് ജില്ലയും താലൂക്ക് ബ്രാഞ്ചിനുള്ള അവാര്‍ഡ് കൊയിലാണ്ടി  താലൂക്ക് ബ്രാഞ്ചും കരസ്ഥമാക്കി. 

ജീവകാരുണ്യ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭയാശങ്ക കൂടാതെ പ്രവര്‍ത്തിക്കാനും വെല്ലുവിളികളെ നേരിടാനുമുള്ള പ്രചോദനമാകും  അശ്വതിയ്ക്ക് നല്‍കുന്ന അവാര്‍ഡെന്ന് ചെയര്‍മാന്‍  വി.പി മുരളീധരനും ജനറല്‍ സെക്രട്ടറി ചെമ്പഴന്തി അനിലും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.