ഇറാന്റെ ആണവകരാര്‍ ലംഘനം മോദിയോട് വിശദീകരിച്ച് ഇസ്രയേല്‍

Saturday 5 May 2018 6:47 pm IST
ഇറാന്റെ ആണവകരാര്‍ ലംഘനം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ജെറുസലേം: ഇറാന്റെ ആണവകരാര്‍ ലംഘനം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 

2003ല്‍ അവസാനിപ്പിച്ചുവെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്ന അമദിലെ ആണവപദ്ധതി സജീവമാണെന്ന് തെളിയിക്കുന്ന സുപ്രധാനരേഖകള്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങളും നിലവിലെ സാഹചര്യങ്ങളുമാണ് മോദിയോട് നെതന്യാഹു ടെലഫോണ്‍ സംഭാഷണത്തില്‍ വിവരിച്ചത്. 

അന്താരാഷ്ട്രതലത്തില്‍ ഇറാനെതിരായ നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇസ്രയേലിന്റെ നീക്കം. ടെഹ്‌റാനില്‍ നിന്നും ആണവായുധങ്ങള്‍ യോജിപ്പിക്കുന്നതിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ഒരുലക്ഷത്തോളം രേഖകളും 183 സിഡികളുമാണ് മൊസാദ് കണ്ടെത്തിയത്. ലോകരാഷ്ട്രങ്ങളെ ഇത് ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദിയുമായുള്ള സംഭാഷണം. ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായും ഇസ്രയേല്‍ പ്രധാനമന്ത്രി സംസാരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.