പെണ്‍കുട്ടിക്ക് പീഡനം: 14 പേര്‍ അറസ്റ്റില്‍

Sunday 6 May 2018 2:46 am IST

റാഞ്ചി: പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 14 പേരെ ഝാര്‍ഖണ്ഡ് പോലീസ് അറസ്റ്റുചെയ്തു. ഛാത്ര ജില്ലയിലാണ് 16 വയസുകാരി കൊല്ലപ്പെട്ടത്. ആറു പ്രതികളെക്കൂടി കേസില്‍ പിടിക്കാനുണ്ട്. 

വ്യാഴാഴ്ച ബന്ധുവീട്ടിലേക്ക് പോയ കുട്ടിയെ കാണാതായി. പിറ്റേന്ന് കണ്ടുകിട്ടി. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ രക്ഷിതാക്കള്‍ രാജകെണ്ടുവ പഞ്ചായത്തിലെ കേസുതീര്‍പ്പു സമിതിയില്‍ വിഷയം ചര്‍ച്ചചെയ്ത് പീഡിപ്പിച്ചവര്‍ക്ക് അരലക്ഷം രൂപ പിഴയിട്ടു. പഞ്ചായത്ത് യോഗം നടക്കുന്നതിനിടെ പ്രതികള്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ആക്രമിക്കുകയും കുട്ടിയെ തീ കൊളുത്തികൊല്ലുകയുമായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് പീതാംബര്‍ സിങ് ഖേര്‍വാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.