ഒരു കൂട്ടരുടെ പ്രതിഷേധങ്ങള്‍ക്കിടയിലും കേന്ദ്ര സിനിമാ അവാര്‍ഡ് സ്വീകരിച്ചത് സമീപകാലത്ത് ഗായകന് യേശുദാസ് ചെയ്ത നല്ല കാര്യം. സംവിധായകന് ജയരാജും അഭിനന്ദനമര്‍ഹിക്കുന്നു. എല്ലാ അവാര്‍ഡും രാഷ്ട്രപതിതന്നെ കൊടുത്ത് അദ്ദേഹത്തിന്റെ കൈയുളുക്കണമെന്നാണോ അവാര്‍ഡില്‍ രാഷ്ടീയം കാണുന്ന ജേതാക്കളുടെ ആഗഹം.?
ആര്‍ഭാടജീവിതം നയിക്കുന്ന സിനിമാക്കാര്‍ക്ക് അവാര്‍ഡിന്റെ പേരില്‍ വന്‍തുക കൊടുക്കാനേ പാടില്ല. പകരം ഈ തുക രാജ്യത്തെ കര്‍ഷകര്‍ക്കും മിലിട്ടറി അംഗള്‍ക്കും വീതിച്ചുനള്കണം. ബിജെപിക്കാരായ രാഷ്ട്രപതിയും മന്ത്രി സ്മൃതി ഇറാനിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരാണ്. അധികാരത്തിലിരിക്കെ അവര്‍ക്ക് രാഷ്ട്രീയമില്ലായെന്ന് അവാര്‍ഡ് ചടങ്ങ് ബഹിഷ്ക്കരിച്ച ഇടത് മൂടുതാങ്ങി അവാര്ഡീകള്ക്ക് ആരാണ് പറഞ്ഞു കൊടുക്കുക ?
– കെ.എ സോളമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: