സഹിഷ്ണുതയില്ലാത്ത മുഖ്യമന്ത്രി

Sunday 6 May 2018 2:53 am IST

ജനങ്ങളാല്‍ തെരഞ്ഞടുക്കപ്പെട്ട ഭരണാധികാരി ജനങ്ങളോട് പ്രതിബദ്ധത ഉള്ളവനായിരിക്കണം. ജനങ്ങള്‍ക്ക് പ്രാപ്യനായിരിക്കണം. ജനങ്ങളുടെ ന്യായമായ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടണം. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം സുതാര്യമായിരിക്കണം. എന്നാല്‍ നമ്മുടെ മുഖ്യമന്ത്രി പണിണറായി വിജയന്റെ പെരുമാറ്റം ഇതിനൊക്കെ ഘടക വിരുദ്ധമാണ്. വിനയമെന്നത് തീരെയില്ല. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുന്നു. സാധാരണ ജനങ്ങളോട് അദ്ദേഹത്തിന് പുശ്ചമാണ്.

സംസാരവും പ്രവൃത്തിയും പ്രവര്‍ത്തനങ്ങളും ദിനംപ്രതി ജനങ്ങള്‍ക്ക് അസഹനീയമാകന്നു. മാധ്യമപ്രവര്‍ത്തകരോട് ''കടക്ക് പുറത്ത്'' എന്ന് തികച്ചും സംസ്‌കാരരഹിതമായി പറയുന്നു. കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ച ഒരു പാവം പയ്യനോട് ആക്രോശിക്കുന്നു. മതമേലധ്യക്ഷന്മാരെ തെറിപറയുന്നു. കായല്‍ കയ്യേറിയ ഭൂമിക്കള്ളന്‍ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍നിന്ന് ഉടനെ  പുറത്താക്കേണ്ടതിന് പകരം മാസങ്ങളോളം  ആസനം താങ്ങിനിറുത്തി, മാത്രമല്ല അദ്ദേഹം സ്വയം ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ അഴിമതി ചെയ്തു.

ഇപ്പോളിതാ ശ്രീജിത് സംഭവത്തില്‍ നീതിപരമായും ന്യായമായും പ്രവര്‍ത്തിച്ച മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മോഹനദാസിനെതിരെ കുതിരകയറിയിരിക്കുന്നു. സ്വന്തം ജോലി ചെയ്യാനറിയാത്തതും  സഹിഷ്ണുതയില്ലാത്തതും പിണറായിക്കാണ്. അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല.

ഏലൂര്‍ ജോണി, ഉദ്യോഗമണ്ഡല്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.