മുത്തൂറ്റ് - ചെന്നൈ സൂപ്പര്‍ കിങ്‌സ് ലിമിറ്റഡ് എഡിഷന്‍ സ്വര്‍ണ്ണ നാണയം പുറത്തിറക്കി

Sunday 6 May 2018 3:13 am IST

കൊച്ചി: ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ പ്രിന്‍സിപ്പല്‍ സ്‌പോണ്‍സര്‍മാരായ മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണം ആഘോഷിക്കാന്‍ മുത്തൂറ്റ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് ലിമിറ്റഡ് എഡിഷന്‍ സ്വര്‍ണ്ണ നാണയം പുറത്തിറക്കി. 

പ്രത്യേകമായി തയ്യാറാക്കിയ 999 ശുദ്ധതയോടെയുള്ള 24 കാരറ്റിലെ എട്ടു ഗ്രാം സ്വര്‍ണ്ണ നാണയത്തിന്റെ ഒരു ‘ഭാഗത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ലോഗോയും മറു ‘ഭാഗത്ത് മുത്തൂറ്റ് ഗ്രൂപ്പിന്റെ ലോഗോയുമാണുള്ളത്. 

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള  സഹകരണത്തിന്റെ  ആഘോഷമായി നാണയം പുറത്തിറക്കുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളായ ഷെയ്ന്‍ വാട്‌സണ്‍, ഹര്‍ഭ‘ജന്‍ സിങ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ തുടങ്ങിയവര്‍ ചേര്‍ന്നാണ് നാണയം പുറത്തിറക്കിയത്.  

മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖകളില്‍ ഈ ലിമിറ്റഡ് എഡിഷന്‍ നാണയം ലഭ്യമാണ്. മുത്തൂറ്റ് പ്രഷ്യസ് മെറ്റല്‍സ് ഡോട്ട് കോമില്‍ നിന്ന് ഓണ്‍ലൈനായും ഇതു വാങ്ങാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.