കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കി ജെറ്റ് എയര്‍വേസ്

Sunday 6 May 2018 3:17 am IST

കൊച്ചി:  ഇന്ത്യയുടെ പ്രഥമ എയര്‍ലൈന്‍ കമ്പനിയായ ജെറ്റ് എയര്‍വേസ് സേവനത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 1993 മെയ് അഞ്ചിന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കു പറന്നാണ് ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 

നാലുവിമാനങ്ങളുമായി സര്‍വീസ് ആരംഭിച്ച കമ്പനിക്ക് ഇന്ന് 119 വിമാനങ്ങളാണുള്ളത്. 450ല്‍ അധികം സര്‍വീസുകളും ഇന്ന് കമ്പനി നടത്തുന്നു. വിമാനത്തിന്റെ ഗ്രൗണ്ട് ഓഫീസുകളിലുള്‍പ്പടെ ആഗോളതലത്തില്‍ രജതജൂബിലി ആഘോഷിക്കുമെന്നും കമ്പനിയിലെ പതിനാറായിരത്തിലധികം ജീവനക്കാരുടെ പ്രയത്‌നത്തിന്റെ ഫലമാണ് വളര്‍ച്ചയ്ക്കു പിന്നിലെന്നും ജെറ്റ് എയര്‍വേസ് ഗ്രൂപ്പ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.