ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അവഗണന:എന്‍ജിഒ സംഘ്

Sunday 6 May 2018 3:22 am IST
എല്‍ജിഎസ് തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ യോഗ്യതയില്‍ പിറകിലല്ല. കേരളത്തിലെ സാഹചര്യത്തില്‍ ഏത് ജോലിയും സ്വീകരിക്കേണ്ടിവരും. യോഗ്യത ഉണ്ടായിട്ടും അവര്‍ക്ക് പ്രൊമോഷന്‍ നല്‍കാത്തത് കടുത്ത വിവേചനമാണ്. കേന്ദ്ര സര്‍വീസില്‍ ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ ലഭിക്കും. ഇവിടെ ഒരിക്കല്‍ ക്ലാസ് ഫോര്‍ ജീവനക്കാരനായാല്‍ ജീവിതകാലമത്രയും അതേ തസ്തികയില്‍ തുടരണം എന്നതാണ് അവസ്ഥ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ നിഷേധിക്കുന്ന സമീപനമാണ് നിലനില്‍ക്കുന്നതെന്ന് എന്‍ജിഒ സംഘ്. ഉദ്യോഗസ്ഥതലത്തിലെ ഈ ഉച്ഛനീചത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംഘ് പ്രവര്‍ത്തകര്‍ ഇന്നലെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. 

അര്‍ദ്ധബോധാവസ്ഥയിലുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കള്ളനെന്ന് അവര്‍ വിളിച്ച മാണിയെ ഇപ്പോള്‍ പ്രമാണിയാക്കിയാണ് കൊണ്ടുനടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

എല്‍ജിഎസ് തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ യോഗ്യതയില്‍ പിറകിലല്ല. കേരളത്തിലെ സാഹചര്യത്തില്‍ ഏത് ജോലിയും സ്വീകരിക്കേണ്ടിവരും. യോഗ്യത ഉണ്ടായിട്ടും അവര്‍ക്ക് പ്രൊമോഷന്‍ നല്‍കാത്തത് കടുത്ത വിവേചനമാണ്.  കേന്ദ്ര സര്‍വീസില്‍ ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ ലഭിക്കും. ഇവിടെ ഒരിക്കല്‍ ക്ലാസ് ഫോര്‍ ജീവനക്കാരനായാല്‍ ജീവിതകാലമത്രയും അതേ തസ്തികയില്‍ തുടരണം എന്നതാണ് അവസ്ഥ. താഴ്ന്ന വരുമാനക്കാരായ ജീവനക്കാര്‍ക്ക് കേന്ദ്രമാതൃകയില്‍ സമയബന്ധിതമായി എല്‍ഡിസി ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് കുറഞ്ഞത് 25 ശതമാനമെങ്കിലും സ്ഥാനക്കയറ്റം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

എന്‍ജിഒ സംഘ് സംസ്ഥാനപ്രസിഡന്റ് പി. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എസ്.കെ. ജയകുമാര്‍, കെജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ബി. ജയപ്രകാശ്, കെ.പി. രാജേന്ദ്രന്‍, ആര്‍. ശ്രീകുമാരന്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. നേതാക്കളായ എം.കെ. അരവിന്ദാക്ഷന്‍, പി. പീതാംബരന്‍, ടി.എന്‍. രമേശ്, എ. പ്രകാശ്, ടി. ദേവാനന്ദന്‍, കെ.സി. ജയപ്രകാശ്, എം.ടി. മധുസൂദനന്‍, കെ.എം. രാജീവ്, സി. ബാബുരാജ്, കെ. കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.