കുടുംബമാണ് പ്രധാനമെന്ന് കരുണാകര ഗുരു പഠിപ്പിച്ചു: കണ്ണന്താനം

Sunday 6 May 2018 3:31 am IST
കുടുംബത്തിന്റെ പ്രാധാന്യമാണ് ശാന്തിഗിരിയിലൂടെ ശ്രീകരുണാകരഗുരു പഠിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: കുടുംബത്തിന്റെ പ്രാധാന്യമാണ് ശാന്തിഗിരിയിലൂടെ ശ്രീകരുണാകരഗുരു പഠിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. നല്ല കുടുംബത്തിന്റെ സ്വപ്‌നങ്ങളാണ് ലോകത്തിന് മാറ്റമുണ്ടാക്കുന്നത്. ഭക്ഷണം അവകാശമാണെന്ന് പറയുക മാത്രമല്ല, ഗുരു എല്ലാവര്‍ക്കും മൂന്നു നേരം ഭക്ഷണം തയ്യാറാക്കി നല്‍കുകയും ചെയ്തുവെന്ന് കണ്ണന്താനം ഓര്‍മ്മിപ്പിച്ചു. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ നവഒലി ജ്യോതിര്‍ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

  ചടങ്ങില്‍ ഡി.കെ. മുരളി എംഎല്‍എ അധ്യക്ഷനായിരുന്നു. ബിജെപി നേതാവ് അരവിന്ദ് മേനോന്‍ വിശിഷ്ടാതിഥിയായി. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഗാന്ധിസ്മാരക നിധി ചെയര്‍മാന്‍ പ്രൊഫ. എന്‍. രാധാകൃഷ്ണന്‍, എം.എ. വാഹിദ്, രാജീവ് അഞ്ചല്‍. കൊല്ലം തുളസി, പ്രൊഫ. കെ. ഗോപിനാഥപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

  ഇന്ന് ശാന്തിഗിരി നവഒലിജ്യോതിര്‍ദിനം സമ്മേളനം രാവിലെ 11ന് രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി പ്രതിഭാ പുരസ്‌കാരം നടന്‍ ജയറാമിന് സമ്മാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി. ദിവാകരന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.