ശ്രീശ്രീ രവിശങ്കറിന്റെ ജന്മദിനത്തിന് വിപുലമായ ആഘോഷം

Sunday 6 May 2018 3:42 am IST
ആര്‍ട്ട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ നാലു ആശ്രമങ്ങള്‍ക്കൊപ്പം 14 ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 40 ആര്‍ട്ട് ഓഫ് ലിവിങ് ജ്ഞാനക്ഷേത്രങ്ങളിലും 350 സെന്ററുകളിലും നൂറുക്കണക്കിനു സബ് സെന്ററുകളിലുമായിട്ടാണ് ആഘോഷ പരിപാടികള്‍

കൊച്ചി: ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിന്റെ അറുപത്തിരണ്ടാം ജന്മദിനാഘോഷം 13ന് നടക്കും. ആര്‍ട്ട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ നാലു ആശ്രമങ്ങള്‍ക്കൊപ്പം 14 ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 40 ആര്‍ട്ട് ഓഫ് ലിവിങ് ജ്ഞാനക്ഷേത്രങ്ങളിലും 350 സെന്ററുകളിലും നൂറുക്കണക്കിനു സബ്  സെന്ററുകളിലുമായിട്ടാണ് ആഘോഷ പരിപാടികള്‍. സേവന പ്രവര്‍ത്തനങ്ങളടക്കം നടത്തിയാണ് ആഘോഷം സംഘടിപ്പിക്കുന്നതെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സംസ്ഥാന ചെയര്‍മാന്‍ എസ്.എസ്. ചന്ദ്രസാബു അറിയിച്ചു. 

അനാഥാലയങ്ങളിലും മറ്റുമുള്ള അന്തേവാസികള്‍ക്കൊപ്പം ആര്‍ട്ട് ഓഫ് ലിവിങ് കുടുംബാംഗങ്ങള്‍ ആഹാരം പങ്കിട്ടാണു ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിക്കുന്നത്. ജില്ലാ ആസ്ഥാനങ്ങളില്‍ വൈകുന്നേരവും ആശ്രമങ്ങളിലും സെന്ററുകളിലും രാവിലെയുമാണ് ആഘോഷങ്ങള്‍. പൊതുസമ്മേളനങ്ങളില്‍ ചലച്ചിത്ര താരങ്ങളും കലാസാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. 

ഗുരുപൂജ, പ്രാര്‍ത്ഥന, ജന്മദിന സമ്മേളനം, മാതൃവന്ദനം, വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കല്‍, മഹാസത്സംഗ് തുടങ്ങിയവയുണ്ടാകും. പൊതുസ്ഥലങ്ങള്‍ ശുചീകരിക്കും.  വൃക്ഷത്തൈ നടീലും പരിചരണവും കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. ജന്മദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.